രാജ് ബബ്ബാറിനെ സമാജ്വാദി പാര്‍ട്ടി സസ്പെന്റ് ചെയ്തു
ദില്ലി: ലോക്സഭാംഗം രാജ് ബബ്ബാറിനെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. പാര്‍ട്ടിയുടെ സമ്മര്‍ദം മൂലം താന്‍ രാജിവയ്ക്കില്ലെന്ന് രാജ് ബബ്ബാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ നടപടി.
സമാജ്വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിംഗിനെ വിമര്‍ശിക്കുകയും അദ്ദേഹത്തെ നീക്കമമെന്ന് ആവശ്യപ്പെടുകയും ചെയ്തതു മുതല്‍ രാജ് ബബ്ബാര്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്.
അമര്‍സിംഗ് ദല്ലാര്‍ സംസ്കാരത്തിന്റെ പ്രതിനിധിയാണെന്ന് പറഞ്ഞ രാജ് ബബ്ബാര്‍ അദ്ദേഹത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തിയത്.












Click it and Unblock the Notifications