സുമാത്രയില്‍ ഭൂചലനം
ദില്ലി: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഫിബ്രവരി ഏഴ് ചൊവ്വാഴ്ച സാമാന്യം ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തിന്റെ തോത് ഭൂകമ്പമാപിനിയില്‍ 5.2 രേഖപ്പെടുത്തിയതായി ദില്ലിയിലെ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
സുമാത്രയിലെ നിയാസ് പ്രദേശത്ത് ഇന്ത്യന്‍ സമയം വെളുപ്പിന് 5.25നാണ് ഭൂചലനമുണ്ടായത്. 1.9 ഡിഗ്രി വടക്കും 97.4 ഡിഗ്രി തെക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
2004 ഡിസംബര്‍ 26നുണ്ടായ ഭൂചലനത്തിന് ശേഷം സുമാത്രയില്‍ നിരവധി തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു വരുന്നുണ്ട്.












Click it and Unblock the Notifications