കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ-ഇടത് ഏകോപന സമിതി യോഗം ഫിബ്ര. 13ന്

  • By Staff
Google Oneindia Malayalam News

ദില്ലി: ഇറാന്‍ പ്രശ്നം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഫിബ്രവരി 13ന് യുപിഎ-ഇടതുപാര്‍ട്ടി ഏകോപന സമിതി യോഗം ചേരും.

തിങ്കളാഴ്ച രാത്രി യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

ഫിബ്രവരി 9,10 തീയതികളില്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ചേരുന്നുണ്ട്. ഇതിനു ശേഷം 13ന് ഏകോപന സമിതി യോഗം ചേരാനാണ് തീരുമാനം. എട്ടിന് യോഗം ചേരുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഏകോപന സമിതി യോഗം ചേരുന്നത്. ഇറാന്‍ പ്രശ്നത്തില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ സമ്പൂര്‍ണ ചര്‍ച്ച വേണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. വിദേശകാര്യ നയം ഉള്‍പ്പെടെ ഒരു കാര്യത്തിലും വീറ്റോ അധികാരമുണ്ടെന്ന് ഒരു പാര്‍ട്ടിയും നടിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് തുറന്നടിച്ചിട്ടുണ്ട്. എന്നാല്‍ ഇറാനെതിരെ ഇന്ത്യ വോട്ടു ചെയ്തത് പൊതുമിനിമം പരിപാടിയുടെ ലംഘനമാണെന്ന നിലപാടിലാണ് ഇടതുപാര്‍ട്ടികള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X