കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഎഡിഎംകെ ഡിഐസി സഖ്യത്തിന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഡിഐസിയുടെ ഇടതുമുന്നണിയുമായുള്ള ബന്ധം അനിശ്ചിതതത്വത്തിലായ സാഹചര്യത്തില്‍ കെ.കരുണാകരനുമായി എഐഎഡിഎംകെ ചര്‍ച്ചകള്‍ നടത്തിവരുന്നതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.

ഒരു സഖ്യം സ്ഥാപിക്കുന്നതു സംബന്ധിച്ച സാധ്യകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കെ.കരുണാകരന്റെ അടുത്തേക്ക് ഒരു പ്രതിനിധിയെ അയച്ചിരുന്നുവെന്ന് മുരളി വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച തമിഴ്നാട് ആരോഗ്യമന്ത്രി തലവി സുരേന്ദ്രന്‍ കെ.കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള ഇരുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയസ്ഥിതിഗതി ഇരുവരും ചര്‍ച്ച ചെയ്തു.

അതേ സമയം ചര്‍ച്ചയില്‍ പ്രത്യേകിച്ച് തീരുമാനമൊന്നുമുണ്ടായിട്ടില്ലെന്ന് മുരളി വ്യക്തമാക്കി. ചര്‍ച്ചയില്‍ മുരളിയും സന്നിഹിതനായിരുന്നു.

ദേശീയ തലത്തിലെ സമാന മനസ്കരായ പാര്‍ട്ടികളുമായി വിശാലമായ സഖ്യം സ്ഥാപിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ടെന്നും മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X