മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചൊവ്വാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി.ടണ്ഠന്‍ ഫിബ്രവരി ഏഴ് ചൊവ്വാഴ്ച ഉച്ചക്ക് കേരളത്തിലെത്തും.
തന്റെ രണ്ടുദിവസത്തെ സംസ്ഥാനസന്ദര്‍ശനത്തിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ടണ്ഠന്‍ ചര്‍ച്ചകള്‍ നടത്തും. ചൊവ്വാഴ്ച മൂന്നുമണിക്ക് അദ്ദേഹം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. പിന്നീട് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും.
ബുധനാഴ്ച ജില്ലാകളക്ടര്‍മാരുടേയും പൊലീസ് കമ്മീഷണര്‍മാരുടേയും യോഗത്തില്‍ പങ്കെടുത്തതിനു ശേഷം ടണ്ഠന്‍ മടങ്ങിപ്പോകും.












Click it and Unblock the Notifications