ഗതാഗതമന്ത്രിക്കു ലോകായുക്തയുടെ നോട്ടീസ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നിയന്ത്രണത്തിലുള്ള പാപ്പനംകോട് ശ്രീചിത്തിര തിരുന്നാള്‍ എഞ്ചിനീയറിംഗ് കോളജില്‍ ചട്ടങ്ങള്‍ മറികടന്ന് നിയമനം നടക്കുന്നുവെന്ന പരാതിയിന്മേല്‍ ഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ലോകായുക്ത ഉത്തരവിട്ടു.
അനധികൃത നിയമനം നടക്കുന്നുവെന്ന് ആരോപിച്ച് കോളജ് സംരക്ഷണ സമിതി ചെയര്‍മാന്‍ കല്ലിയൂര്‍ മുരളി നല്‍കിയ കേസിലാണ് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്. ലോകായുക്ത ജസ്റിസ് കെ.ശ്രീധരന്‍, ഉപലോകായുക്ത ജസ്റിസ് കെ.എ.മുഹമ്മദ് ഷാഫി എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications