വെളിയത്തിന്റെ പ്രസ്താവന അതിരു കടന്നു: പിണറായി
തിരുവനന്തപുരം: കേരളാ മാര്‍ച്ചിനെ കുറിച്ചുള്ള സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പ്രസ്താവന അതിരുകടന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഫിബ്രവരി ഏഴ് ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐയുമായി സിപിഎമ്മിന് കാര്യമായ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ നിലവിലുള്ള മുന്നണി സംവിധാനത്തിിന് നിരക്കുന്നതല്ല വെളിയത്തിന്റെ പ്രസ്താവന. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യപ്രസ്താവന നടത്തിയതു കൊണ്ടാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്.
എക്സ്പ്രസ് ഹൈവേ പ്രശ്നത്തില്‍ സിപിഎം പുതിയ നിലപാട് സ്വീകരിച്ചിട്ടില്ല. സിപിഐയുമായി കാര്യമായ സിപിഎമ്മിന് കാര്യമായ അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നുമില്ല. പണ്ട് സിപിഐയുമായി ഭിന്നതയുണ്ടായിരുന്നു. ഇപ്പോള്‍ അവരുമായ നല്ല ബന്ധത്തിലാണ്. ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടവ പരിഹരിക്കും. സിപിഐ നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട പാര്‍ട്ടിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യത്തിന് വലിയ പ്രസക്തിയാണുള്ളത്. കേരളത്തിലും ഇത് ബാധകമാണ്. പണ്ട് സിപിഐക്കുള്ളില്‍ വിവരമുള്ളവര്‍ ഇല്ലായിരുന്നു. ഇപ്പോള്‍ കുറച്ച് പേര്‍ക്കെങ്കിലും വിവരമുണ്ട്.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനായി യു.ഡി.എഫ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പിന്നോക്ക വിഭാഗങ്ങളെ സഹായിക്കുന്നതല്ല. പ്രശ്നത്തില്‍ എന്തോ സംഭവിച്ച പ്രതീതിയുണ്ടാക്കുന്നതിനാണ് ലീഗിന്റെ ശ്രമമെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഇറാനെതിരെ വോട്ട് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അമര്‍ഷം ഉണ്ട്. ചേരിചേരാ രാഷ്ട്രങ്ങളുടെ നയങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് അപമാനകരമാണ്. ലോകത്ത് വലിയൊരു സംഘര്‍ഷം ഉണ്ടാക്കാന്‍ സാധ്യതയുളള ഈ പ്രശ്നത്തില്‍ ഇന്ത്യ അമേരിക്കയുടെ പങ്കാളിയായാണ് പ്രവര്‍ത്തിക്കുന്നത്. ഈ നിലപാട് തിരുത്തിയില്ലെങ്കില്‍ ഇന്ത്യ ഒറ്റപ്പെടും.
ഇറാന്‍ പ്രശ്നത്തില്‍ മറ്റ് ചേരിചേരാ രാഷ്ട്രങ്ങളുടേതെന്ന പോലെ ഇന്ത്യയും ഇറാനൊപ്പം നില്‍ക്കണം. കേരളത്തില്‍ ഇതിനായി സിപിഎം ഇറാന്‍ ഐക്യദാര്‍ഢ്യസദസ് സംഘടിപ്പിക്കും. ഫെബ്രുവരി 24 മുതല്‍ 28 വരെ എല്ലാ ദിവസവും വൈകിട്ട് ഓരോ ലോക്കലുകളിലായി സംഘടിപ്പിക്കുന്ന സദസില്‍ എല്ലാവിഭാഗം ആളുകളെയും പങ്കെടുപ്പിക്കും.












Click it and Unblock the Notifications