എസ്എഫ്ഐ നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി
കോഴിക്കോട്: വിദ്യാഭ്യാസ കച്ചവടത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തള്ളിമാറ്റി മുന്നേറിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ എആര്‍ ക്യാമ്പിലെ എ.മനോജ് എന്ന പൊലീസുകാരന് പരിക്കേററു. ഇതേത്തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. അരമണിക്കൂര്‍ നേരത്തോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നു.
സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.












Click it and Unblock the Notifications