സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഏഴു രൂപക്ക് നെല്ലു സംഭരിക്കും
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഈ വര്‍ഷം കിലോക്ക് ഏഴുരൂപ നിരക്കില്‍ നെല്ലു സംഭരിക്കുമെന്ന് കൃഷിമന്ത്രി കെ.ആര്‍ ഗൗരിയമ്മ പറഞ്ഞു. നിയമസഭയില്‍ ഫിബ്രവരി ഏഴ് ചൊവ്വാഴ്ച ചോദ്യോത്തരവേളയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം സംസ്ഥാനത്ത് അഞ്ചുലക്ഷം ടണ്‍ പച്ചക്കറി അധികം ഉല്‍പാദിപ്പിച്ചു. നാലായിരത്തിലധികം സ്വയംസേവാ സംഘങ്ങള്‍ക്ക് രൂപം നല്‍കി.
സംസ്ഥാനത്ത് കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ച് പഠിക്കാന്‍ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ റൂറല്‍ ഡെലവപ്മെന്റിനെ ചുമതലപ്പെടുത്തിയതായും ഗൗരിയമ്മ പറഞ്ഞു.












Click it and Unblock the Notifications