ടെക്നോസിറ്റിക്കായി 500 ഏക്കര്‍ മാത്രം: വക്കം
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ടെക്നോസിറ്റിക്കായി 500 ഏക്കര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കൂവെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. എം.എ.വാഹിദിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ടെക്നോസിറ്റിക്കായി 732 ഏക്കര്‍ ഭൂമി വേണമെന്നാണ് വിജ്ഞാപനം നല്‍കിയിരുന്നതെങ്കിലും 500 ഏക്കര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കൂ. ഇവിടെ താമസിക്കുന്ന 36 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരും. ഇവരെ ആ ഭൂമിയുടെ തന്നെ ഒരു ഭാഗത്ത് മാറ്റി പാര്‍പ്പിക്കും. അവര്‍ക്ക് വേറെ ഭൂമി വേണ്ടമെങ്കില്‍ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും.
ഇതു സംബന്ധിച്ച് പ്രതിപക്ഷ നേതാക്കള്‍ക്ക് അഭിപ്രായം പറയാമെന്നും അവരുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications