ബാലന് ചികിത്സ വൈകിയത് അന്വേഷിക്കും
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ബാലനു ചികിത്സ വൈകിയ സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. രാജന്‍ ബ്രെഗഡെ അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു.
ഫിബ്രവരി ഏഴ് ചൊവ്വാഴ്ച പി.സി.ജോര്‍ജിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഫിബ്രവരി നാല് കോട്ടയം അടൂര്‍ പഴകുളത്തുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ പഴകുളം തുണ്ടുപറമ്പില്‍ തെക്കേതില്‍ ഷാജഹാന്റെ മകന്‍ (റിയാസി)നെ തിങ്കളാഴ്ചയാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. നാലര മണിക്കൂറോളം റിയാസിന് ചികിത്സ ലഭിക്കാതെ കിടക്കേണ്ടിവന്നു.












Click it and Unblock the Notifications