ഇറാഖില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവ് അറസ്റില്‍
ബാഗ്ദാദ്: ഇറാഖില്‍ മുതിര്‍ന്ന അല്‍ഖ്വയ്ദ നേതാവിനെ ഇറാഖി സൈനികര്‍ അറസ്റു ചെയ്തു. അല്‍ സവാഹിരി നേതൃത്വത്തില്‍ ജോര്‍ദാനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുഹമ്മദ് ഹാദി റബേലി ജാസിം എന്നയാളാണ് പിടിയിലായത്. എന്നാണ് അറസ്റ് നടന്നതെന്ന കാര്യം ഇറാഖി അധികൃതര്‍ വ്യക്തമാക്കിയില്ല.
ബാഗ്ദാദില്‍ കാര്‍ബോംബ് ആക്രമണങ്ങളും മറ്റ് ഇറാഖി നഗരങ്ങളില്‍ സ്ഫോടനങ്ങളും നടത്തിയതിന് ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇയാളുടെ താവളത്തെ കുറിച്ച് ലഭിച്ച സൂചനയെ തുടര്‍ന്നാണ് അറസ്റ് നടന്നത്.












Click it and Unblock the Notifications