അനില്‍ അംബാനി നാല് കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു
മുംബൈ: മുകേഷം അംബാനി ഗ്രൂപ്പ് കൈമാറിയ നാല് കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനം അനില്‍ അംബാനി ഏറ്റെടുത്തു.
അംബാനി സഹോദരന്‍മാര്‍ തമ്മിലുണ്ടായ ധാരണ അനുസരിച്ച് ചൊവ്വാഴ്ചയാണ് റിലയന്‍സ് നാച്വറല്‍ റിസോഴ്സസ്, റിലയന്‍സ് എനര്‍ജി വെഞ്ച്വേഴ്സ്, റിലയന്‍സ് ക്യാപിറ്റല്‍ വെഞ്ച്വേഴ്സ്, റിലയന്‍സ് കമ്യൂണിക്കേഷന്‍ വെഞ്ച്വേഴ്സ് എന്നീ നാല് കമ്പനികള്‍ അനില്‍ അംബാനിക്കു കൈമാറിയത്. ബുധനാഴ്ച നാല് കമ്പനികളുടെയും ബോര്‍ഡ് യോഗത്തിനു ശേഷം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു.
നാല് കമ്പനികളും ഓഹരി ഏക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്യുന്നതിനുള്ള പ്രക്രിയ അടുത്തയാഴ്ച തുടങ്ങുമെന്ന് അനില്‍ അംബാനി അറിയിച്ചു.












Click it and Unblock the Notifications