കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി സൂചിക 123.73 പോയിന്റ് താഴ്ന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: ചൊവ്വാഴ്ച മുംബൈ സ്റോക്ക് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലാദ്യമായി 10,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്ത ഓഹരി സൂചിക ബുധനാഴ്ച 123.73 പോയിന്റ് താഴ്ന്നു.

10,082.28ലാണ് ചൊവ്വാഴ്ച സൂചിക ക്ലോസ് ചെയ്തിരുന്നത്. ബുധനാഴ്ച ആദ്യത്തെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ സൂചിക 123.73 പോയിന്റ് ഇടിഞ്ഞ് 9958.55ലെത്തി. എല്ലാ മേഖലകളിലും വില്പന സമ്മര്‍ദമുണ്ടായതാണ് സൂചിക ഇടിയാന്‍ കാരണം. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി 35.20 പോയിന്റ് താഴ്ന്ന് 2984.90ലെത്തി.

എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ലാര്‍സന്‍ ആന്റ് ടര്‍ബോ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഢി, ടാറ്റ കണ്‍സള്‍ട്ടന്‍സി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റീല്‍, ഹീറോ ഹോണ്ട, ഭെല്‍, വിപ്രോ, ടാറ്റ പവര്‍ എന്നീ കമ്പനികളുടെ ഓഹരി വില താഴേക്ക്േ പോയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X