ജസ്വന്ത്സിംഗ് വിവാദം ഒഴിവാക്കി: ബിജെപി
ദില്ലി: വിവാദങ്ങള്‍ ഒഴിവാക്കാനാണ് തന്റെ പാക് സന്ദര്‍ശനത്തിനിടക്ക് ജസ്വന്ത് സിംഗ് മുഹമ്മദാലി ജിന്നയുടെ കബറിടം സന്ദര്‍ശിക്കാതിരുന്നതെന്ന് ബിജെപി വക്താവ് അരുണ്‍ ജെറ്റ്ലി പറഞ്ഞു. എന്നാല്‍ പാകിസ്ഥാനിലേക്ക് പോകുന്നതിന് മുന്‍പ് ജിന്നയുടെ കബറിടം സന്ദര്‍ശിക്കുമെന്ന് എന്തുകൊണ്ടാണ് ജസ്വന്ത് പ്രസ്താവിച്ചതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
ജനവരി 30നാണ് ജസ്വന്ത് സിംഗ് ഒരു സംഘം തീര്‍ത്ഥാടകരോടും മകനോടുമൊപ്പം പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാനില്‍ അദ്ദേഹം ബലൂചിസ്ഥാനിലെ ഒരു ഹൈന്ദവക്ഷേത്രം സന്ദര്‍ശിക്കുകയും തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ നടത്തുന്നത് തീര്‍ത്ഥയാത്രയാണെന്നും യാത്രക്കിടെ ജിന്നയുടെ കബറിടം സന്ദര്‍ശിക്കുമെന്നും സിംഗ് അറിയിച്ചിരുന്നു. ഫിബ്രവരി അഞ്ചിനായിരുന്നു ജസ്വന്ത് കബറിടം സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ എല്‍.കെ അദ്വാനി തന്റെ പാക് സന്ദര്‍ശനത്തിനിടക്ക് ജിന്നയെക്കുറിച്ച് നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് അദ്ദേഹത്തിന് ബിജെപി അധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.












Click it and Unblock the Notifications