കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഫിബ്രവരി എട്ട് ബുധനാഴ്ച നിയമസഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കുമാരസ്വാമിയോട് ഗവര്‍ണര്‍ ടി.എന്‍ ചതുര്‍വേദി എട്ടു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു.
ഫിബ്രവരി മൂന്നിനാണ് കുമാരസ്വാമി മുഖ്യമന്ത്രിയായും ബിജെപി അംഗം യദിയൂരപ്പ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്.
224 അംഗ നിയമസഭയില്‍ ജെഡിഎസിന് 54 എംഎല്‍എമാരുണ്ടായിരുന്നെങ്കിലും ഇവരില്‍ ഒന്‍പത് പേര്‍ മുന്‍ഉപമുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യക്കൊപ്പം പോയിരുന്നു. 12 എംഎല്‍എമാര്‍ പാര്‍ട്ടി നേതാവ് ദേവഗൗഡക്കൊപ്പമാണ്. ഇപ്പോള്‍ 37 എംഎല്‍എമാരാണ് കുമാരസ്വാമിക്കൊപ്പമുളളത്.
കുമാരസ്വാമിക്ക് അനുകൂലമായി വോട്ടുരേഖപ്പെടുത്താന്‍ ബിജെപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications