അശ്ലീലചിത്രം: എം.എഫ്.ഹുസൈന്‍ മാപ്പു പറഞ്ഞു
മുംബൈ: ദൈവങ്ങളുടെ നചിത്രം വരച്ചതിലൂടെ ജനങ്ങളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയതിന് പൊലീസ് കേസ് നേരിടുന്ന പ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍ മാപ്പു പറഞ്ഞു. ഭാരതമാതാവിനെ അശ്ലീലമായ രീതിയില്‍ ചിത്രീകരിക്കുന്ന വിവാദചിത്രം പ്രദര്‍ശിപ്പിക്കുന്ന ലേലത്തില്‍ നിന്നും പിന്‍മാറാമെന്നും അദ്ദേഹം അറിയിച്ചു.
ഒരു വെബ്സൈറ്റിലും ദില്ലിയിലെ ഒരു എക്സിബിഷനിലും പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിനെതിരെ ഹിന്ദു ജനജാഗ്രതി സമിതിയും വിഎച്ച്പിയും രംഗത്തു വന്നതോടെയാണ് ഹുസൈന്‍ മാപ്പു പറയാന്‍ തയ്യാറായത്.
മുംബൈ പൊലീസിലും താന പൊലീസിലും ഹിന്ദു ജനജാഗ്രതി സമിതി ഹുസൈനെതിരെ കേസ് നല്‍കിയിട്ടുണ്ട്. ഒരു വലിയ കലാകാരന്റെ ദേശീയവിരുദ്ധവും കുടിലവുമായ മനോഭാവത്തിനെതിരെ നടപടിയെടുക്കണെമന്ന് ഹിന്ദു ജനജാഗ്രതി സമിതി രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടു.
ഹിന്ദു ദേവതകളെ നരായി ചിത്രീകരിക്കുന്ന ഹുസൈന്റെ മറ്റു ചിത്രങ്ങള്‍ക്കെതിരെയും ഹിന്ദു ജനജാഗ്രതി സമിതി മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഹുസൈന്‍ ഇതു തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും എല്ലായ്പോഴും ക്ഷമാപണം നടത്തി അദ്ദേഹം രക്ഷപ്പെടുകയാണെന്നും ഹുസൈന്റ ക്ഷമാപണത്തോടു പ്രതികരിച്ചുകൊണ്ട് വിഎച്ച്പി നേതാവ് വെങ്കിടേഷ് അഭ്ഗദേവ് പറഞ്ഞു. ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്തതി എല്ലായ്പ്പോഴും മാപ്പു പറയുന്നതു കൊണ്ട് എന്താണ് പ്രയോജനമെന്ന് അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications