മുസ്ലീം പള്ളിയിലെ കൊല: പ്രതികളെ വെറുതെ വിട്ടു
തിരുവനന്തപുരം: പൂന്തുറ കലാപകാലത്ത് കേശവദാസപുരം മുസ്ലീം പളളിയില്‍ നടന്ന കൊലപാതക കേസിലെ മൂന്ന് പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിക്രമന്‍, ശിവദാസന്‍, ശ്രീകണ്ഠന്‍ നായര്‍, അനില്‍ എന്നിവരെയാണ് സുപ്രീം കോടതി വെറുതേ വിട്ടത്.
ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷിച്ച നാലു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
പൂന്തുറ കലാപ സമയത്ത് ഒരു ദിവസം രാവിലെ കേശവദാസപുരം പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന അബ്ദുള്‍ സലീം എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്.
പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് സുപ്രീം കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ അഗര്‍വാള്‍, മാഥൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications