മാനനഷ്ടക്കേസില്‍ മണിച്ചന്റെ സഹോദരിക്ക് ശിക്ഷ
തലശേരി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരി നളിനിക്കെതിരെ മാനനഷ്ടക്കേസില്‍ തലശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു.
മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിപിഎം നേതാവ് പി.ശശി ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് നളിനിയ്ക്കെതിരെ വിധിയുണ്ടായത്. ഒരു മാസം തടവും 3000 രൂപ പിഴയുമാണ് ശിക്ഷ.
മണിച്ചനില്‍ നിന്ന് പി.ശശി ഒരു കോടി രൂപ കോഴയായി ആവശ്യപ്പെട്ടിരുന്നുവെന്ന് നളിനി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചതിനെതിരെയാണ് ശശി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications