ഡിഐസി മാര്‍ച്ച് അക്രമാസക്തമായി
തിരുവനന്തപുരം: ഡിഐസി യുവജനവിഭാഗം ഫിബ്രവരി എട്ട് ബുധനാഴ്ച നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി.
പാര്‍ട്ടി അധ്യക്ഷന്‍ കെ.മുരളീധരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ച് പാളയത്തെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതെത്തുടര്‍ന്ന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതിനിടെ മുന്‍പേ തന്നെ നിയമസഭയുടെ മുന്നിലെത്തിയിരുന്ന കുറച്ച് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.ഇതോടെ സമരക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക ഗ്രനേഡുകളും ജല പീരങ്കിയും പൊലീസ് പ്രയോഗിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പത്തോളം ഡിഐസി പ്രവര്‍ത്തകരെ അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications