Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് മെയ് ആദ്യവാരം വേണമെന്ന് രാഷ്ട്രീയകക്ഷികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് മെയ് ആദ്യവാരം നടത്തണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബിടണ്ഠനോട് ആവശ്യപ്പെട്ടു. ഫിബ്രവരി ഏഴ് ചൊവ്വാഴ്ച രാഷ്ട്രീയപാര്‍ട്ടികളുമായി കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

ബിഎസ്പി, സിപിഐ, സിപിഎം, കോണ്‍ഗ്രസ്, എന്‍സിപി, ജനതാദള്‍, കേരളാ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികളുമായാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ചകള്‍ നടത്തിയത്. ബിജെപി ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നു.

തിരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യവാരമോ നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വോട്ടെടുപ്പ് രണ്ടുദിവസമായി നടത്തണമെന്നും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകളില്‍ ഡിജിറ്റല്‍ ക്യാമറ സംവിധാനം ഉണ്ടാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു.

രാഷ്ട്രീയപാര്‍ട്ടികളുടെ കൂടിക്കാഴ്ചക്ക് ശേഷം ഡിഐസി നേതാവ് കെ.കരുണാകരന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി ചിഹ്നമായ ടെലിവിഷന്‍ ബാലറ്റ് പേപ്പറുകളില്‍ വരുന്നത് പഴയ മോഡലിലാണെന്നും പുതിയ മോഡല്‍ ടെലിവിഷന്റെ ചിത്രം അനുവദിക്കണമെന്ന് ആവശ്യപ്പെടാനുമായിരുന്നു കൂടിക്കാഴ്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+