തിരഞ്ഞെടുപ്പിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം: ടണ്ഠന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ബി ടണ്ഠന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഫിബ്രവരി എട്ട് ബുധനാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടര്‍ പട്ടിക ഈ മാസം 15ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കും.
ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി തിരഞ്ഞടുപ്പ് നടത്താനാണ് കമ്മിഷന്റെ താല്‍പര്യം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിതീരുമാനം താന്‍ ദില്ലിയില്‍തിരിച്ചെത്തിയ ശേഷമേ എടുക്കുകയുള്ളൂ.
തിരഞ്ഞെടുപ്പ് അടുത്ത സാഹയര്യത്തില്‍ മൂന്ന് വര്‍ഷമായി ഒരേ ജില്ലയില്‍ ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റണമെന്നും ടണ്ഠന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications