സ്വാശ്രയ കോളജ് സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരും: മന്ത്രി
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലവിലുള്ള കേസ് ഒത്തുതീര്‍പ്പായ ശേഷം സ്വാശ്രയകോളജ് സംവരണം സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ നിയമസഭയില്‍ അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കും. നിയമവിദഗ്ധരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ നിയമം കൊണ്ടുവരാനായി ശ്രമിക്കും. നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ മതിയോയെന്ന കാര്യവും പരിഗണിക്കും.
സ്വാശ്രയകോളജ് പ്രശ്നത്തില്‍ സര്‍ക്കാരിന് മുന്നില്‍ ആവശ്യത്തിന് സമയമുണ്ടെന്നും ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications