ചെച്നിയയില്‍ പട്ടാളബാരക്കില്‍ സ്ഫോടനം: 12 മരണം
റോസ്തോവ്: റഷ്യയിലെ കലാപബാധിത പ്രദേശമായ ചെച്നിയയിലെ ഒരു പട്ടാള ബാരക്കിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു.
ഫിബ്രവരി ഏഴ് ചൊവ്വാഴ്ച രാത്രിയാണ് രണ്ടുനിലയിലുള്ള ബാരക്കില്‍ സ്ഫോടനം നടന്നത്. ഗ്യാസ് ചോര്‍ച്ചയാണ് അപകടകാരണമെന്ന് കരുതുന്നു. സ്ഫോടനത്തിന് പിന്നില്‍ അട്ടിമറികളൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
43 പട്ടാളക്കാരാണ് ബാരക്കില്‍ ഉണ്ടായിരുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടമാകെ തകര്‍ന്നു.












Click it and Unblock the Notifications