Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവള നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ദില്ലി: ദില്ലി, മുംബൈ വിമാനത്താവള നവീകരണപ്രവര്‍ത്തനങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറാനുള്ള നടപടികള്‍ വ്യോമായാനമന്ത്രാലയം ആരംഭിച്ചു. 110 മില്യണ്‍ ഡോളര്‍ ബാങ്ക് ഗ്യാരണ്ടിയിന്മേലാണ് കമ്പനികള്‍ക്ക് നവീകരണപ്രവര്‍ത്തനങ്ങള്‍ കൈമാറുന്നത്.

കൈമാറ്റ പ്രക്രിയ ഏപ്രിലോട് കൂടി പൂര്‍ത്തിയാകുമെന്ന് വ്യോമയാനമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ ലഭിച്ച ജിവികെ, ജിഎംആര്‍ എന്നീ കമ്പനികള്‍ ബാങ്ക് ഗ്യാരണ്ടിയുടെ രേഖകള്‍ സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

വിമാനത്താവള ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനിടയിലാണ് വിമാനത്താവള നവീകരണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറിയത്. കരാര്‍ നല്‍കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് റിലയന്‍സ് മേധാവി അനില്‍ അംബാനി ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ കോടതി ഇതുവരെ വിധി പ്രസ്താവിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+