ജെഡിഎസുമായി ദീര്‍ഘകാല സഖ്യത്തിന് തയ്യാര്‍: ബിജെപി
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ബിജെപി ജെഡിഎസുമായി ദീര്‍ഘകാല സഖ്യമുണ്ടാക്കുവാന്‍ തയ്യാറാണെന്ന് ബിജെപി നേതാവ് എം.വെങ്കയ്യനായിഡു പറഞ്ഞു. ബിജെപി നിയമസഭാകക്ഷി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ബന്ധമുണ്ടാക്കാന്‍ താല്‍പര്യമുണ്ടെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധത്തിനുളള കരാറുകള്‍ വേണ്ട സമയത്ത് തീരുമാനിക്കും.
തങ്ങളുടെ ആദര്‍ശത്തില്‍ ബിജെപിക്ക് അഭിമാനമുണ്ട്. ഇതെക്കുറിച്ച് സംസാരിക്കാന്‍ തങ്ങള്‍ക്ക് ലജ്ജയില്ല. എന്നാല്‍ ബിജെപി ആദര്‍ശങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേര്‍പ്പിക്കില്ല.
കര്‍ണാടകത്തില്‍ സഖ്യകക്ഷി സര്‍ക്കീരനായി ബിജെപി ഒരു പൊതുവായ അജന്‍ഡ തീരുമാനിക്കുമെന്നും സര്‍ക്കാര്‍, പാര്‍ട്ടി തലങ്ങളില്‍ ഏകോപനസമിതികള്‍ രൂപീകരിക്കുമെന്നും നായിഡു പറഞ്ഞു.












Click it and Unblock the Notifications