സിപിഎം പോളിറ്റ് ബ്യൂറോ യോഗം തുടങ്ങി
കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഫിബ്രവരി ഒന്‍പത് വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ തുടങ്ങി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ യുപിഎ സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള അഭിപ്രായഭിന്നതകളായിരിക്കും മുഖ്യവിഷയം.
നാല് സംസ്ഥാനങ്ങളില്‍ അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പും വിദേശനിക്ഷേപവും വിമാനത്താവള സ്വകാര്യവല്‍ക്കരണവും പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പുകളായിരിക്കും യോഗത്തിലെ മുഖ്യചര്‍ച്ചാവിഷയമാകുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്ത വിഷയവും ചര്‍ച്ചാവിഷയമാകും.
ഈ ചര്‍ച്ചയില്‍ നിന്ന് ഉയരുന്ന നിര്‍ദേശങ്ങള്‍ 13ന് ദില്ലിയില്‍ നടക്കുന്ന യുപിഎ ഏകോപനസമിതിയോഗത്തില്‍ സിപിഎം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications