കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസവോട്ട് നേടി
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്-ബിജെപി മന്ത്രിസഭ വിശ്വാസവോട്ട് നേടി.
ഫിബ്രവരി എട്ട് ബുധനാഴ്ച 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ രാത്രി 12.30ന് നടന്ന വോട്ടെടുപ്പില്‍ 138 പേര്‍ പ്രമേയത്തെ പിന്തുണച്ചും 66 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു.
ദേവഗൗഡപക്ഷത്തെ എംഎല്‍എമാരില്‍ പി.ജി.ആര്‍ സിന്ധ്യ ഒഴികെയുളളവരെല്ലാം പ്രമേയത്തെ അനുകൂലിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരും ജനതാദളില്‍ നിന്നും പുറത്താക്കപ്പെട്ട സിദ്ധരാമയ്യയുടെ പ്രോഗ്രസീവ് ജനതാദള്‍ അംഗങ്ങളും മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 20 പേര്‍ സഭയില്‍ ഹാജരായിരുന്നില്ല.
ആദ്യം ശബ്ദവോട്ടോടെ പ്രമേയം പാസായതായി സ്പീക്കര്‍ കൃഷ്ണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് നിര്‍ബന്ധത്തെ തുടര്‍ന്ന് വോട്ടെടുപ്പ് നടത്തുകയായിരുന്നു.












Click it and Unblock the Notifications