കശ്മീരില്‍ ലഷ്കര്‍ കമാന്‍ഡര്‍ പിടിയില്‍
ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലിയില്‍ നിന്നും ഒരു ലഷ്കര്‍ ഇ തോയിബ നേതാവിനെ സുരക്ഷാസൈനികര്‍ അറസ്റ് ചെയ്തു.
എല്‍ഇടി ജില്ലാ കമാന്‍ഡറായ മെഹ്രാജ് ഖാലിദ് ബന്‍ഡായ് എന്നയാളാണ് അറസ്റിലായത്. രഹസ്യവിവരം ലങിച്ചതനുസരിച്ച് ഭാരത് ഗ്രാമത്തിലെ ഇയാളുടെ വീട്ടില്‍ സൈനികര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് അറസ്റ്. രണ്ടുവര്‍ഷത്തിനു ശേഷം കുടുംബാംഗങ്ങളെ കാണാനെത്തിയതായിരുന്നു ഇയാള്‍.
തെക്കന്‍ കശ്മീരില്‍ 2002 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബന്‍ഡായ് സംഘടനയുടെ അനന്ത്നാഗ് ജില്ലാ കമാന്‍ഡറാണ്. നേരത്തെ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ സംഘാംഗമായിരുന്നു ഇയാള്‍ 2001ലാണ് എല്‍ഇടിയില്‍ ചേര്‍ന്നത്. 1998ല്‍ പാകിസ്ഥാനില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന് ഇയാള്‍ പരിശീലനം നേടിയിട്ടുണ്ട്.
ബന്‍ഡായെ ചോദ്യം ചെയ്യലിനായി അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.












Click it and Unblock the Notifications