ഹിന്ദി സിനിമാതാരം നാദിറ അന്തരിച്ചു
മുംബൈ: പഴയകാല ഹിന്ദി സിനിമാനടി നാദിറ(73) അന്തരിച്ചു. മുംബൈ ഭാട്ടിയ ആശുപത്രിയില്‍ ഫിബ്രവരി ഒന്‍പത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ദീര്‍ഘകാലമായി രോഗബാധിതയായിരുന്ന അവരെ പക്ഷാഘാതം വന്നതിനെ തുടര്‍ന്ന ജനവരി രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേത്തുടര്‍ന്ന് ഇവര്‍ കോമയിലായിരുന്നു.
1950ല്‍ ആന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ നാദിറ ശ്രീ 420, ദില്‍ അപ്നേ പ്രീത് പരായേ, ജൂലി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തെക്കന്‍ മുംബൈയിലെ ഒരു ഫ്ലാറ്റില്‍ ഒറ്റക്കാണ് നാദിറ താമസിച്ചിരുന്നത്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നടക്കും.












Click it and Unblock the Notifications