സിപിഎം നയംമാറ്റത്തെപ്പറ്റി എല്‍ഡിഎഫ് ഘടകകക്ഷികള്‍ പ്രതികരിക്കണം:രമേശ്
തിരുവനന്തപുരം: എഡിബി അടക്കമുള്ള വിവാദവിഷയങ്ങളില്‍ സിപിഎം മലക്കം മറിഞ്ഞതിനെപ്പറ്റി എല്‍ഡിഎഫ് ഘടകകക്ഷികള്‍ പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിബി ലോണിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് സിപിഎം ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളെ കൊണ്ട് നടത്തിയത്. എന്നാല്‍ ഇപ്പോള്‍ സിപിഎം നയംമാററിയിരിക്കുന്നു. ഇതോടെ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ന്നിരിക്കുകയാണ്.
സിപിഎം നയംമാറ്റം എല്‍ഡിഎഫ് അനുഭാവികളില്‍ നിന്നുപോലും ശക്തമായ പ്രതിഷേധം വിളിച്ചുവരുത്തിയിരിക്കുകയാണെന്ന് രമേശ് പറഞ്ഞു.












Click it and Unblock the Notifications