Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കില്ല: മൊയ്ലി

തിരുവനന്തപുരം: കരുണാകരനെ തിരിച്ചുവിളിക്കണമോയെന്ന പ്രശ്നം ഇപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി വീരപ്പമൊയ്ലി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തുന്ന കെ.കരുണാകരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു ശ്രമവും നടത്താന്‍ ഉദ്ദേശമില്ല. കരുണാകരന്റെ കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. കരുണാകരനൊപ്പം പാര്‍ട്ടി വിട്ടവര്‍ക്ക് മടങ്ങിയെത്താം. ഇതിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നു.

സംസ്ഥാനത്തെ പറ്റി ഹൈക്കമാന്റിന് ഏറെ പ്രതീക്ഷയുണ്ട്. കേരളത്തിന്റെ വികസനമുഖം മാറ്റാന്‍ യുഡിഎഫിനായിട്ടുണ്ട്. നരേന്ദ്രന്‍ കമ്മിഷന്‍, വികസന പദ്ധതികള്‍ എന്നിവയിലെടുത്ത നയപരിപാടികള്‍ സംസ്ഥാനസര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടി. ആന്റണി സര്‍ക്കാര്‍ തുടക്കമിട്ട വികസന പദ്ധതികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്.

നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സന്തോഷമുണ്ട്. അഭിപ്രായ സമന്വയത്തിലൂടെ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായി. കേരളത്തെ നിക്ഷേപ സൗഹൃദ സ്ഥലമാക്കി മാറ്റാനും കോണ്‍ഗ്രസ് മുന്നണിക്കായിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇതൊക്കെ ഗുണകരമാകുമെന്നും മൊയ്ലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+