ലാവ്ലിന്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം
തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ പി. ഉപേന്ദ്രവര്‍മ പറഞ്ഞു.
ചില വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടായിരുന്നത് കൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍സ കാലതാമസം ഉണ്ടായത്. ഫിബ്രവരി 14 മുതല്‍ അഞ്ചുദിവസത്തേക്ക് താന്‍ അവധിയെടുത്തിരിക്കുന്നത് കൊണ്ട് അതിന് മുന്‍പ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ലാവ്ലന്‍ കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ലാവ്ലിന കരാറിനെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും വിജിലന്‍സ് അഡീഷണല്‍ സെക്രട്ടറി കെ.എ ഭഗവതിയമ്മാള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.












Click it and Unblock the Notifications