സി.പി രാജശേഖരന്റെ ദേഹത്ത് ഡിവൈഎഫ്ഐക്കാര്‍ കരിഓയില്‍ ഒഴിച്ചു
വടകര: ആകാശവാണി കോഴിക്കോട് സ്റേഷന്‍ ഡയറക്ടര്‍ സി.പി രാജശേഖരന്റെ ദേഹത്ത് ഡിവൈഎഫ്ഐക്കാര്‍ കരിഓയില്‍ ഒഴിച്ചു. വടകരയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പുര എന്ന സംഘടനയുടെ ഒന്നാംവാര്‍ഷികം ഉദ്ഘാടനം ചെയ്ത ശേഷം പുറത്തുവന്നപ്പോഴാണ് അദ്ദേഹത്തിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത്.
കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്ത രാജശേഖരന്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെ അപഹസിച്ചു സംസാരിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎഫ്ഐക്കാര്‍ കരിഓയില്‍ ഒഴിച്ചത്. ഐസ്ക്രീം കേസില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്ന ആരോപണങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് അനുകൂലികളായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.
കരിഓയില്‍ കണ്ണില്‍ പോയതിനെ തുടര്‍ന്ന് രാജശേഖരന്‍ ഡോക്ടറെ കണ്ട ശേഷം പൊലീസ് അകമ്പടിയോടെ തൃശൂരിലേക്ക് പോയി.












Click it and Unblock the Notifications