പാകിസ്ഥാനില്‍ ഘോഷയാത്രയില്‍ ബോംബ് സ്ഫോടനം: നാലു മരണം
ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ ഒരു ഘോഷയാത്രക്കിടയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഫിബ്രവരി ഒന്‍പത് വ്യാഴാഴ്ച ഷിയ മുസ്ലീമുകളുടെ നേര്‍ക്കാണ് ആക്രമണമുണ്ടായത്. മുസ്ലീം പളളിയില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര ഒരു ചന്തയിലെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നില്‍ ചാവേറാണോയെന്ന കാര്യം വ്യക്തമല്ല.
സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ഷിയകള്‍ ഇവിടെയുള്ള കടകളും കാറുകളും കത്തിക്കുകയും പൊലീസുമായി ഏററുമുട്ടുകയും ചെയ്തു.












Click it and Unblock the Notifications