ഓഹരി സൂചിക പുതിയ ക്ലോസിംഗ് ഉയരത്തില്‍
മുംബൈ: ഓഹരി സൂചിക വെള്ളിയാഴ്ച പുതിയ ക്ലോസിംഗ് ഉയരത്തിലെത്തി. 66 പോയിന്റ് ഉയര്‍ന്ന് 10,110.97ലാണ് സൂചിക വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.
ബുധനാഴ്ച 10,044.82 പോയിന്റിലാണ് സൂചിക ക്ലോസ് ചെയ്തിരുന്നത്. വ്യാപാരത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റിലും സൂചിക വെള്ളിയാഴ്ചയെത്തി- 10,122.25.
വിദേശ ധന സ്ഥാപനങ്ങളുടെ നിക്ഷേപമാണ് സൂചികയുടെ ഉയര്‍ച്ചക്കു പിന്നിലെ പ്രധാന കാരണം. എച്ച്എല്‍എല്‍, ഗ്രാസിം, ഡോ.റെഡ്ഢീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്സി, ഐടിസി, ഹീറോ ഹോണ്ട, റാന്‍ബാക്സി, സത്യം കമ്പ്യൂട്ടേഴ്സ് എന്നീ കമ്പനികള്‍ വന്‍നേട്ടമുണ്ടാക്കി. അതേ സമയം ഇന്‍ഫോസിസ്, ടാറ്റ സ്റീല്‍, ഐസിഐസിഐ ബാങ്ക്, എസിസി എന്നീ കമ്പനികള്‍ക്കു തിരിച്ചടി നേരിടേണ്ടിവന്നു.












Click it and Unblock the Notifications