മാര്‍ച്ച് 1 മുതല്‍ എസ്ടിഡി നിരക്ക് ഒരു രൂപ
ദില്ലി: ഇന്ത്യയിലെവിടെ വിളിക്കാനും മിനിട്ടിന് ഒരു രൂപ മാത്രം നല്‍കേണ്ട വണ്‍ ഇന്ത്യ പ്ലാന്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും പ്രഖ്യാപിച്ചു. പുതിയ കോള്‍ നിരക്ക് മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍വരും.
ലാന്ലൈനിനും സെല്ലുലാര്‍ ഫോണിനും ഒരു പോലെയാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വണ്‍ ഇന്ത്യ പ്ലാന്‍ പ്രകാരം ലാന്റ് ലൈന്‍ വാടക മാസത്തില്‍ 299 രൂപയായിരിക്കും. ലോക്കല്‍ കോളിന് ഒരു രൂപയായിരിക്കും നിരക്ക്. ലോക്കല്‍ കോള്‍ പള്‍സ് നിരക്ക് മൂന്ന് മിനുട്ടായിരിക്കും.
പോസ്റ് പെയിഡ് മൊബൈല്‍ വരിക്കാര്‍ക്ക് മറ്റ് ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് മിനുട്ടിന് 40 പൈസ നിരക്കില്‍ വിളിക്കാവുന്ന പുതിയ പ്ലാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാനില്‍ 299 രൂപയാണ് മാസ വാടക. രാജ്യത്തെവിടെയും മറ്റ് മൊബൈല്‍ നെറ്റുവര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് ഒരു രൂപയായിരിക്കും.
799 രൂപയുടെ പ്രീ പെയ്ഡ് റീചാര്‍ജ് കാര്‍ഡില്‍ 30 ദിവസത്തെ കാലാവധിയോടെ 500 രൂപ ടോക്ക് ടൈമായി ലഭിക്കും. ഈ പാക്കേജില്‍ ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് വിളിക്കുന്നതിന് മിനുട്ടില്‍ 60 പൈസയും മറ്റ് മൊബൈലുകളിലേക്ക് ഒരു രൂപയുമായിരിക്കും.