കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ പ്രശ്നം: കേന്ദ്രത്തിന് സിപിഎമ്മിന്റെ താക്കീത്

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ഇറാന്‍ പ്രശ്നം യുഎന്‍ സുരക്ഷാ കൗണ്‍സിലിന് വിടുന്നതിന് അനുകൂലമായി വോട്ട് ചെയ്യുന്ന നിലപാടില്‍ യുപിഎ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് സിപിഎം യുപിഎ സര്‍ക്കാരിന് താക്കീത് നല്‍കി.

മാര്‍ച്ച് ആറിനു ചേരുന്ന ആണവോര്‍ജ ഏജന്‍സി ബോര്‍ഡ് യോഗത്തില്‍ ഇറാനെതിരെ വോട്ട് ചെയ്യരുതെന്ന് സിപിഎം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച സമാപിച്ച സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചു.

ഇറാന്‍ പ്രശ്നത്തില്‍ പൊതുഅഭിപ്രായം ചെവികൊള്ളാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ഈ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ആവശ്യപ്പെടാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ടെന്നും പിബി യോഗത്തിനു ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

ഇറാന്‍, റീട്ടെയ്ല്‍ മേഖലയില്‍ വിദേശനിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ യുപിഎയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും ഒരു സംയുക്ത വേദി രൂപീകരിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X