ചത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തവതെ ജില്ലയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച അര്‍ധരാത്രി ഒരു സംഘം മാവോയിസ്റുകള്‍ ദേശീയ ധാതു വികസന കോര്‍പ്പറേഷന്റെ സ്ഫോടകവസ്തു ഡിപ്പോയ്ക്കു നേരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് എട്ട് സൈനികര്‍ കൊല്ലപ്പെട്ടത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
14 സെല്‍ഫ് ലോഡിംഗ് റൈഫിളുകളും ഒരു 9എംഎം പിസ്റളും രണ്ട് വയര്‍ലസ് സെറ്റുകളും ഒട്ടേറെ സ്ഫോടകവസ്തുക്കളും നക്സലുകള്‍ കവര്‍ന്നെടുത്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications