വക്കം അവതരിപ്പിച്ചത് ജനപ്രിയ ബജറ്റ്
തിരുവനന്തപുരം: 2006-07 വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. 111.96 കോടി രൂപയുടെ കമ്മി ബജറ്റാണ് ധനമന്ത്രി വക്കം പുരുഷോത്തമന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
വാറ്റ് നിലവില്‍ വന്ന ശേഷമുള്ള ആദ്യ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശമൊന്നുമില്ല. ഒട്ടേറെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വാറ്റ് നികുതി ഘടന സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നും നഷ്ടത്തിന്റെ നൂറു ശതമാനവും കേന്ദ്രം നല്‍കിയെന്നും ധനമന്ത്രി അറിയിച്ചു. 450 കോടി രൂപയോളമാണ് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത്.












Click it and Unblock the Notifications