ദേശീയ നഗരവികസന പദ്ധതിക്ക് 80 കോടി
തിരുവനന്തപുരം: ദേശീയ നഗര വികസന പദ്ധതിക്കായി 80 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കോഴിക്കോട്, കൊച്ചി നഗരങ്ങളുടെ വികസനത്തിനായി 5 കോടി രൂപ വീതം അനുവദിച്ചു.
ജില്ലാ ആസ്ഥാനങ്ങളില്‍ മിനി ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. കുടുംബശ്രീ ആശ്രയ പദ്ധതികള്‍ക്കായി 70.84 കോടി രൂപ വകയിരുത്തി. ക്ലാന്‍ കേരള പദ്ധതിക്ക് 3.25 കോടി രൂപയും ചെലവഴിക്കും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തി. ആറ്റിങ്ങലില്‍ ജില്ലാ സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കും. എല്ലാ പഞ്ചായത്തുകളിലും ഗ്രാമീണ സ്പോര്‍ട്സ് സമുച്ചയങ്ങള്‍ സ്ഥാപിക്കും. കണ്ണൂരിലെ മാടായിയില്‍ സാംസ്കാരികഗ്രാമം സ്ഥാപിക്കും.












Click it and Unblock the Notifications