ബജറ്റ് ഒറ്റനോട്ടത്തില്‍
സ്വര്‍ണാഭരണങ്ങളിലെ നികുതി നിര്‍ണ്ണയത്തില്‍ വേണ്ട ഭേദഗതി വരുത്തും. ആഭരണ നിര്‍മ്മാണത്തിലെ നികുതി ഇളവ് പിന്‍വലിക്കും.
എം.പി.ഫണ്ട്, എം.എല്‍.എ ഫണ്ട് കരാര്‍ പണികളെ നികുതിയില്‍ നിന്നും ഒഴിവാക്കി.
അരിമില്ലുകള്‍ക്ക് നികുതി ഇളവ്.
നാളീകേരത്തിനും കൊപ്രയ്ക്കും നാല് ശതമാനം പ്രവേശന നികുതി.
പി.വി.സി. പൈപ്പിനും നാല് ശതമാനം പ്രവേശന നികുതി.
പ്രവേശന നികുതി മുന്‍കൂറായി അടയ്ക്കാന്‍ സൗകര്യം.
ചെക്ക്പോസ്റുകളില്‍ എളുപ്പം നികുതി അടയ്ക്കാനായി ആധുനിക സൗകര്യം ഏര്‍പ്പെടുത്താന്‍ അഞ്ച് കോടി.
കമ്പനി ഒഴികെയുള്ള കാര്‍ഷികാദായ നികുതിദായകരെ നികുതിയില്‍ നിന്ന് ഒഴിവാക്കി.
നികുതി അടയ്ക്കാതെ ലോട്ടറി വിറ്റാല്‍ അഞ്ച് വര്‍ഷം തടവ്.
മാടായിയില്‍ സാംസ്കാരിക കേന്ദ്രം.
11.6 ശതമാനം വളര്‍ച്ച നേട്ടം.
2007 മെഡിക്കല്‍ ടൂറിസം വര്‍ഷമായി ആചരിക്കും.
എന്റെ ഗ്രാമം - വിനോദസഞ്ചാര സൗഹൃദ ഗ്രാമം പദ്ധതി നടപ്പാക്കും.
ലോട്ടറി വകുപ്പ് കംപ്യൂട്ടര്‍വത്ക്കരണത്തിന് 50 ലക്ഷം.
മലബാറിലെ വിനോദസഞ്ചാര വികസനം പ്രത്യേകം പരിഗണിക്കും.
കൊല്ലം, തൃശൂര്‍ വാണിജ്യ കാര്യാലയത്തിന് 50 ലക്ഷം.
അമരവിളയില്‍ റവന്യൂ സമുച്ചയത്തിന് 50 ലക്ഷം.
നികുതി വകുപ്പിലെ കംപ്യൂട്ടര്‍വത്ക്കരണത്തിന് 10 കോടി.
ട്രഷറികള്‍ കംപ്യൂട്ടര്‍വത്ക്കരിക്കുന്നതിന് 2.64 കോടി.
ഹൗസ് ബോട്ടുകള്‍ക്ക് 20,000 മുതല്‍ 50,000 രൂപ വരെ നികുതി.
കുടുംബത്തിലെ ഭാഗപത്രത്തിനായുള്ള സ്റാമ്പ് ഡ്യൂട്ടി 1000 രൂപയായി നിജപ്പെടുത്തി.
കോട്ടൂരില്‍ ആന പരിപാലന കേന്ദ്രം (തിരുവനന്തപുരം). മികച്ച നാട്ടാനയ്ക്ക് ഗജരത്നം അവാര്‍ഡ് നല്‍കും. മികച്ച പാപ്പാനും പുരസ്കാരം നല്‍കും
തൃത്താല റെഗുലേഷന്‍ ബ്രിഡ്ജിന് 10 കോടി രൂപ.
ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് ആദ്യത്തേയും രണ്ടാമത്തേയും പ്രസവത്തിന് 700 രൂപ വീതം ധന സഹായം നല്‍കും.
പലകപാണ്ടി പദ്ധതി ഈ വര്‍ഷം നടപ്പാക്കും.
ട്രോമാകെയര്‍ യൂണിറ്റിന് 7.50 കോടി രൂപ.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ നിലവാരം ഉയര്‍ത്തും
എല്ലാ ജില്ലകളിലും ക്യാന്‍സര്‍, ഡയബറ്റിക് കേന്ദ്രങ്ങല്‍ സ്ഥാപിക്കും
തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജ് വികസനത്തിന് 2.35 കോടി രൂപ
രജിസ്ട്രേഷന്‍ വകുപ്പ് കംപ്യൂട്ടര്‍വല്‍കരിക്കാന്‍ 3 കോടി രൂപ.
സര്‍ക്കാര്‍ സ്കൂള്‍ വികസനത്തിന് 13 കോടി രൂപ
സുരക്ഷാ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4000 ഭവനങ്ങള്‍ ഏറ്റെടുക്കും
കംപ്യൂട്ടര്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ 5 കോടി രൂപ
തിരുവനന്തപുരത്ത് സ്റുഡന്‍സ് സെന്റര്‍-ഒരു കോടി രൂപ
ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ വികസനത്തിന് 25 ലക്ഷം രൂപ
കഴക്കൂട്ടം മുതല്‍ കന്യാകുമാരി വരെയുള്ള ദേശീയ പാത നാലുവരിയാക്കും. പണി ഈ വര്‍ഷം പൂര്‍ത്തിയാക്കും
ശബരിമയിലേയ്ക്കുള്ള നാരായണം റോഡ് പൂര്‍ത്തിയാക്കും.
കാക്കനാട്ടും കോതമംഗലത്തും നാലുവരി പാത
വയനാട്ടിലെ ഐ.സി.ഡി.പി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഒരു കോടി രൂപ
കൃഷി ഭൂമി വാങ്ങാന്‍ 25 ലക്ഷം രൂപ വരെ വായ്പ
ആലപ്പുഴ തുറമുഖ വികസനത്തിന് ഒരു ലക്ഷം രൂപയുടെ പ്രാരംഭ പ്രവര്‍ത്തനം
അഴീക്കല്‍ തുറമുഖ വികസനത്തിന് 3 കോടി രൂപ
സുനാമിയില്‍ തകര്‍ന്ന തുറമുഖങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് 26.52 കോടി രൂപ
അമിത വേഗം പരിശോധിക്കാനുള്ള യന്ത്രങ്ങള്‍ വാങ്ങാന്‍ 37 ലക്ഷം രൂപ
3000 ഏക്കര്‍ സ്ഥലത്ത് തീറ്റപുല്‍ കൃഷി വികസിപ്പിക്കും
കയര്‍ വ്യവസായങ്ങളുടെ കയര്‍ കണ്‍സോര്‍ഷ്യത്തിന് 5 കോടി രൂപ
കയര്‍ തൊഴിലാളികളുടെ വെല്‍ഫയര്‍ ഫണ്ട് രൂപീകരണത്തിന് 35 ലക്ഷം രൂപ
കിലയുടെ വികസനത്തിന് 2 കോടി 21 ലക്ഷം രൂപ
മൂന്നാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കും
കുടുംബശ്രീ-ആശ്രയ പദ്ധതികളുടെ വികസനത്തിന് 70.84 കോടി രൂപ
ദേശീയ നഗരവികസന പദ്ധതിക്ക് 90 കോടി രൂപ
കിസാന്‍ പാസ് ബുക്ക് വിതരണത്തിന് 2 കോടി രൂപ
955 വില്ലേജ് ഓഫീസുകള്‍ കൂടി കംപ്യൂട്ടര്‍വത്കരിക്കും
കാഞ്ഞിരപ്പള്ളി, റാന്നി എന്നിവിടങ്ങളില്‍ റവന്യൂ ടവര്‍ സ്ഥാപിക്കും
മൈത്രീ ഭവന നിര്‍മ്മാണ പദ്ധതിക്ക് 43 കോടി രൂപ
ഗ്രേഡിങ്ങ് സംവിധാനം മെച്ചപ്പെടുത്താന്‍ 1.60 കോടി രൂപ
അമ്മമാരുടേയും കുഞ്ഞുങ്ങളുടെയും പോക്ഷകാഹാര ക്ഷാമം പരിഹരിക്കാന്‍ മാല്‍ ന്യൂട്രീഷ്യന്‍ കേരള പദ്ധതി
കശുവണ്ടി മേഖലയില്‍ തൊഴില്‍ ദിനങ്ങള്‍ കൂടും
നെല്‍കൃഷിക്കായി 18 കോടി രൂപ
കശുവണ്ടി തൊഴിലാളികള്‍ക്ക് സേഫ്റ്റി നെറ്റ് പദ്ധതി
25000 ഹെക്ടര്‍ തരിശ്ശു നിലങ്ങളില്‍ കൃഷിയിറക്കും
തെങ്ങ് കൃഷി മേഖലയുടെ വികസനത്തിന് 10.23 കോടി രൂപ
നീര്‍മറി പദ്ധതിക്ക് 3.55 കോടി രൂപ
തോട്ടം മേഖലയുടെ നവീകരണത്തിന് അഗ്രി റീസര്‍ജന്റ് ഫണ്ടിന് 50 കോടി രൂപ
ജൈവ കൃഷിക്ക് 2 കോടി രൂപ
അംഗനവാടി ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന-100 രൂപ കൂടും
രോഗം ബാധിച്ച കമുക് വെട്ടിമാറ്റാം- മരമൊന്നിന് 100 രൂപ നല്‍കും
കാര്‍ഷിക പെന്‍ഷന്‍ നല്‍കും-വര്‍ഷത്തില്‍ 1000 രൂപ-അര്‍ഹരായവര്‍ക്ക് മാത്രം
വാനില: 20 ലക്ഷം രൂപ വരെ സബ്സിഡി
ക്ഷീരോല്‍പാദനം പദ്ധതി ആരംഭിക്കും
തീരദേശ വൈദ്യുത പദ്ധതിക്ക്-തീര ദ്വീപ് പദ്ധതി-80 ലക്ഷം രൂപ വകയിരുത്തി
മത്സ്യ തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സുരക്ഷ പദ്ധതി
ഭക്ഷ്യ വകുപ്പ് വികസനത്തിന് 2കോടി 55 ലക്ഷം രൂപ
മത്സ്യതൊഴിലാളികള്‍ക്ക് ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്-70 ലക്ഷം രൂപ വകയിരുത്തി
പട്ടികജാതി ഡയറക്ടറേറ്റ് നവീകരിക്കും-70 ലക്ഷം രൂപ
ആറ്റിങ്ങലില്‍ സ്പോര്‍ട്സ് കോംപ്ലക്സ്
90 പുതിയ ചെറുകിട വ്യവസായ പദ്ധതികള്‍ രൂപീകരിക്കും
കൈത്തറി വികസനത്തിന് 85 ലക്ഷം രൂപ
കൈത്തറി പ്രാഥമിക സംഘങ്ങള്‍ക്ക് കുടിശ്ശിക നല്‍കാന്‍ 100 കോടി രൂപ
പട്ടിക ജാതിക്കാരുടെ സ്വയം തൊഴില്‍ പദ്ധതിക്ക് 2 കോടി രൂപ












Click it and Unblock the Notifications