50,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യപങ്കാളിത്തത്തോടെ 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു. ബജറ്റ് പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം.
സംസ്ഥാനത്ത് 17 ടൂറിസ്റ് പൊലീസ് എയ്ഡ് പോസ്റുകള്‍ സ്ഥാപിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പഠനങ്ങള്‍ക്ക് ഒരു കോടി രൂപ ചെലവഴിക്കും. വഞ്ചിയൂര്‍, കോഴിക്കോട്, പാല എന്നിവിടങ്ങളില്‍ 80 കോടി രൂപ മുടക്കി കോടതി സമുച്ചയങ്ങള്‍ സ്ഥാപിക്കും.
20 ജയിലുകളില്‍ ജൈവവാതക പ്ലാന്റ് സ്ഥാപിക്കും. പള്ളിപ്പുറത്ത് 500 ഏക്കറില്‍ ടെക്നോസിറ്റി സ്ഥാപിക്കും. സംസ്ഥാനത്ത സേവന നായക ഓഫീസുകളെ തമ്മില്‍ ബന്ധിപ്പിക്കും. ഫ്രണ്ട്സ് ജനസേവന കേന്ദ്രം 137 കേന്ദ്രങ്ങളില്‍ കൂടി ആരംഭിക്കും. അന്നപൂര്‍ണ പദ്ധതി 10 കോടി മുടക്കി വിപുലീകരിക്കും.
കോന്നി ഭക്ഷ്യ സംസ്കരണ പ്ലാന്റിന് രണ്ടു കോടി രൂപ അനുവദിക്കും. പട്ടികജാതി പട്ടികവകുപ്പ് ഡയറക്ടറേറ്റിനായി 70 ലക്ഷം രൂപ അനുവദിക്കും. സംസ്ഥാനത്തെ താളിയോലകള്‍ അടുത്ത വര്‍ഷം ഡിജിറ്റലൈസ് ചെയ്യും. പ്രിന്റിംഗ് അക്കാദമി സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ഏഴ് ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും.












Click it and Unblock the Notifications