കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: പുതിയ നികുതി നിര്‍ദേശങ്ങളില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ 2006-07 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ല.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തയ്യാറാക്കിയ ബജറ്റാണ് വക്കം അവതരിപ്പിച്ചത്. 111.96 കോടി രൂപയുടെ കമ്മി ബജറ്റാണിത്. കടബാധ്യത ആഭ്യന്തര വരുമാനത്തിന്റെ 42.81 ശതമാനമായി കുറയും. നികുതി വരുമാനത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിന് വാറ്റ് നിയമത്തില്‍ ഭേദഗതി വരുത്തും.

നാളികേരത്തിനും കൊപ്രയ്ക്കും നാല് ശതമാനം പ്രവേശന നികുതി ഏര്‍പ്പെടുത്തും. പിവിസി പൈപ്പുകള്‍ക്കും നാല് ശതമാനം പ്രവേശന നികുതി ഏര്‍പ്പെടുത്തും.

കൃഷി ഭൂമി വാങ്ങാന്‍ 25 ലക്ഷം രൂപ വരെയ വായ്പ നല്‍കും. കമ്പനികള്‍ ഒഴികെയുള്ള കാര്‍ഷികാദായ നികുതി ദായകരെ നികുതിയില്‍ നിന്നൊഴിവാക്കി. നികുതി അടയ്ക്കാതെ ലോട്ടറി വിറ്റാല്‍ അഞ്ച് വര്‍ഷം തടവ് ലഭിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യും. 2007 മെഡിക്കല്‍ ടൂറിസം വര്‍ഷമായി പ്രഖ്യാപിക്കും. ലോട്ടറി വകുപ്പ് പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും.

ജനനി സുരക്ഷാ യോജന പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് ആദ്യത്തെയും രണ്ടാമത്തെയും പ്രസവത്തിന് 700 രൂപ വീതം ധനസഹായം നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X