പൊതുകടം മറച്ചുവച്ചുള്ള ബജറ്റ്: കോടിയേരി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടം മറച്ചുവച്ചുള്ള ബജറ്റാണ് ധനമന്ത്രി വക്കം പുരുഷോത്തമന്‍ അവതരിപ്പിച്ചതെന്ന് സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ധനമന്ത്രി പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ കടം സര്‍ക്കാരിനുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഈ സര്‍ക്കാരിന് 2006 ഏപ്രില്‍-മേയ് വരെ മാത്രമാണ് കാലാവധിയുള്ളത്. അതിനാല്‍ മുഴുവന്‍ ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലായിരുന്നു. സാമ്പത്തിക അച്ചടക്കങ്ങള്‍ പാലിക്കുന്നതിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയവും ബജറ്റ് വെളിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications