90 ചെറുകിട പദ്ധതികള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 2006-07 സാമ്പത്തിക വര്‍ഷത്തില്‍ 90 ചെറുകിട പദ്ധതികള്‍ ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് വെറ്റിനറി ആന്റ് ആനിമല്‍ ഹെല്‍ത്ത് കോംപ്ലക്സ് സ്ഥാപിക്കും. കന്നുകാലി വളര്‍ത്തുന്ന കര്‍ഷകര്‍ക്കായി 300 ഏക്കര്‍ സ്ഥലത്ത് ക്ഷീരോത്പാദന പദ്ധതി ആരംഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കമ്പ്യൂട്ടര്‍ വായ്പാ പദ്ധതി ആരംഭിക്കും.
പരമ്പരാഗത കൈത്തറി മേഖലയ്ക്ക് 85 ലക്ഷം രൂപ അനുവദിക്കും. ഐഐടികള്‍ക്ക് 5.25 കോടി രൂപ നീക്കിവച്ചു. രോഗം ബാധിച്ച കമുങ്ങ് വെട്ടിമാറ്റാന്‍ നൂറ് രൂപ വീതം അനുവദിക്കും.
പെരിന്തല്‍മണ്ണയില്‍ പുതിയ ഇഎസ്ഐ ആശുപത്രി സ്ഥാപിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. തിരദീപം എന്ന തീരപ്രദേശത്തെ വൈദ്യുത പദ്ധതിക്കായി 80 ലക്ഷം രൂപ ചെലവഴിക്കും. എല്ലാ ഗ്രാമങ്ങളിലും ഗ്രാമീണ സ്പോര്‍്സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.












Click it and Unblock the Notifications