ഡിഐസിയെ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കില്ല
കൊല്‍ക്കത്ത: ഡിഐസിയെ ഇടതു മുന്നണിയില്‍ ഘടകകക്ഷിയാക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയുമായി നീക്കുപോക്ക് ആകാമെന്ന അഭിപ്രായമാണ് പോളിറ്റ് ബ്യൂറോ യോഗത്തിലുണ്ടായത്. ഇക്കാര്യത്തില്‍ കേരള ഘടകവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ഡി.ഐ.സിയെ ഇടതുമുന്നണിയില്‍ എടുക്കണമെന്ന് പോളിറ്റ് ബ്യൂറോയില്‍ ആരും ആവശ്യപ്പെട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഡിഐസിയുമായി എന്തെങ്കിലും നീക്കുപോക്കുണ്ടാക്കണമെങ്കില്‍ അത് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും.
ഫിബ്രുവരി 17നും 18നും നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പിബി തീരുമാനങ്ങള്‍ വിശദീകരിക്കും.












Click it and Unblock the Notifications