കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ അനൈക്യം എല്‍ഡിഎഫില്‍: തങ്കച്ചന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇപ്പോള്‍ അനൈക്യം എല്‍ഡിഎഫിലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. എഡിബി വായ്പ, എക്സ്പ്രസ് ഹൈവേ, ഡിഐസിയോടുള്ള സമീപനം എന്നീ കാര്യങ്ങളിലെല്ലാം എല്‍ഡിഎഫില്‍ അനൈക്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിലെ പല ഘടകകക്ഷികളെയും ലെയ്സണ്‍ കമ്മിറ്റിയില്‍ പോലും വിളിക്കുന്നില്ല. അവര്‍ എല്‍ഡിഎഫില്‍ ഉണ്ടോ എന്ന കാര്യത്തിലും സംശയമാണ്. ലാവ്ലിന്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ അനൈക്യം പൂര്‍ത്തിയാകും.

ഫിബ്രവരി 10 വെള്ളിയാഴ്ച യുഡിഎഫ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍. സാധാരണക്കാര്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണ്. കമ്മിഷന്‍ പറയുന്ന ദിവസം തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് യുഡിഎഫിന്റെ അഭിപ്രായം.

മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും കൂടാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ 140 നിയോജകമമണ്ഡലങ്ങളിലും രാഷ്ട്രീയ പ്രചരണം നടത്തും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഈ പ്രചരണത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കും.

ഈ മാസം തന്നെ തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ നേതൃസമ്മേളനം നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നല്ല പദ്ധതികള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ചില പഞ്ചായത്തുകള്‍ നടപ്പിലാക്കുന്നില്ല. അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ധനമന്ത്രി വക്കം പുരുഷോത്തമന്റെ ബജറ്റ് അവതരണത്തിനു ശേഷമാണ് യു.ഡി.എഫ്. യോഗം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X