അസമില്‍ പൊലീസ് വെടിവയ്പില്‍ ആറു മരണം
തിന്‍സുകിയ: അസമിലെ തിന്‍സുകിയ ജില്ലയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
സംഘര്‍ഷം നിലനില്‍ക്കുന്ന ലജും പട്ടണത്തില്‍ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
സൈന്യത്തിന്റെ കസ്റഡിയിലിരിക്കെ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഒരു പൊലീസ് സ്റേഷന് തീവയ്ക്കാന്‍ ശ്രമിച്ച ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് വെടിവയ്പ് നടത്തിയത്. ഇരുപതോളം പേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു.












Click it and Unblock the Notifications