അടൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഒരു മരണം
അടൂര്‍: ഏനാദിക്ക് സമീപം കിളിവയലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴ മണലാടി മാടത്തുശേരി സിബിച്ചന്‍ (40) ആണ് മരിച്ചത്.
ഫിബ്രവരി 11 ശനിയാഴ്ച രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. പത്തനംതിട്ടയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം അമ്പൂരിയില്‍ നിന്നും യാത്ര തിരിച്ച സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിബിച്ചന്റെ ഭാര്യയും കുട്ടിയും ഉള്‍പ്പെടെ അഞ്ച് പേരെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications